theft
പൊടിയാടി എൻ.എസ്.എസ് കരയോഗ മന്ദിരം ഓഫിസിലെ അലമാര കുത്തിപ്പൊളിച്ച നിലയിൽ

തിരുവല്ല: പൊടിയാടിയിലെ എൻ.എസ്.എസ് കരയോഗ മന്ദിരത്തിലും അക്ഷയ കേന്ദ്രത്തിലും മോഷണം. രണ്ടിടത്ത് നിന്നും പണം നഷ്ടപ്പെട്ടു. പൊടിയാടി പോസ്റ്റ് ഓഫിസിനു സമീപം അമ്പലപ്പുഴ റോഡരികിലെ കരയോഗ മന്ദിരത്തിന്റെ ഒന്നാംനിലയിൽ അടുത്തടുത്തായാണ് അക്ഷയകേന്ദ്രവും കരയോഗ ഓഫീസും. ഇന്നലെ രാവിലെ അക്ഷയകേന്ദ്രം തുറക്കാനെത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. കരയോഗ മന്ദിരത്തിലെ വാതിലും അലമാരയുടെ പൂട്ടും പൊളിച്ച് 5000 രൂപ കവർന്നതായി പുളിക്കീഴ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഫയലുകളും മറ്റും അലങ്കോലപ്പെടുത്തിയ നിലയിലായിരുന്നു. അക്ഷയകേന്ദ്രത്തിലെ 500 രൂപയും സി.ഡികളും നഷ്ടമായിട്ടുണ്ട്. മുന്നിലെ ഗേറ്റ് തുറക്കാതെ കെട്ടിടത്തിന്റെ പിന്നിലൂടെ എത്തിയായിരുന്നു കവർച്ച.