തിരുവല്ല: കേരള നവോത്ഥാന കാലഘട്ടത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടുപോയ ജനതയ്ക്ക് പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ ആത്മീയ വെളിച്ചം നൽകിയെന്ന് രാജ്യസഭാ മുൻഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞു. പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 142-ാം ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാന നായകർ ഭൗതിക ആവശ്യങ്ങൾക്ക് പോരാടിയപ്പോൾ അദ്ദേഹം മനുഷ്യന്റെ മനസിന് സ്വാതന്ത്ര്യം ലഭിക്കുവാനുതകുന്ന ആത്മീയ ആവശ്യങ്ങൾക്കാണ് പോരാടിയതെന്ന് അദ്ദേഹം പറഞ്ഞു. സഭാ പ്രസിഡന്റ് വൈ. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പൊന്നമ്മ മുഖ്യപ്രഭാഷണം നടത്തി. . മുൻ വൈസ് പ്രസിഡന്റ് എം.എസ്.കുട്ടപ്പൻ, റിട്ട. ജഡ്ജ് ഡോ. പി.എൻ.വിജയകുമാർ, അഡ്വ. ജി ഗോപകുമാർ, ചരിത്രകാരൻ ജോൺസൺ പുവൻതുരുത്ത്, ഗുരുകുല സമിതിയംഗം മണി മഞ്ചാടിക്കരി, ഹൈകൗൺസിലംഗങ്ങളായ കെ.ഡി. രാജൻ, വി.ആർ. ഗോപി, മുൻ ജനറൽ സെക്രട്ടറി സി.കെ. നാരായണൻ, വർക്കിംഗ് കമ്മറ്റി അംഗം ഒ. ആർ. സുരേഷ്, ജനറൽ സെക്രട്ടറി സി.സി. കുട്ടപ്പൻ, ഖജാൻജി കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു.