പത്തനംതിട്ട: ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ദുർഭരണം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോർജ്ജ് നയിക്കുന്ന ജില്ലാ പദയാത്രയായ ജനകീയ പ്രക്ഷോഭ ജ്വാല ഇന്ന് വൈകിട്ട് 5ന് അടൂരിൽ സമാപിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറവും, കാട്ടൂർ അബ്ദുൾ സലാമും അറിയിച്ചു.
സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.