പത്തനംതിട്ട: സമുഹത്തിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയാണെന്ന് വീണാ ജോർജ് എം.എൽ.എ.പറഞ്ഞു. 'ശാന്തിയും സമാധാനവും വളർത്തിയെടുക്കുന്നതിൽ സമൂഹത്തിന്റെ പങ്ക്' എന്ന വിഷയത്തിൽ കേരള ജനവേദി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ് നിർദ്ധന കുടുംബങ്ങൾക്കുള്ള ധാന്യ കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ മുഖ്യപ്രഭാഷണം നടത്തി. ഫാ..ജസൻ മൈലപ്ര, ഇമാം റസാഖ് മന്നാനി, പി.രാമചന്ദ്രൻ നായർ, ജനവേദി സെക്രട്ടറി ലൈലാബീവി, അലങ്കാർ അഷറഫ്, ജോർജ്ജ് വർഗീസ്, തനിമ നവാസ് എന്നിവർ പ്രസംഗിച്ചു.