പത്തനംതിട്ട: കല്ലറക്കടവ്, പാമ്പൂരിപ്പാറ, ചുട്ടിപ്പാറ, മുണ്ടുകോട്ടയ്ക്കൽ, കൈരളീപുരം എന്നിവിടങ്ങളിലെ ശുദ്ധജല ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നഗരസഭ ജല അതോറിറ്റി ഉപദേശക സമിതിയോഗത്തിൽ ആവശ്യമുയർന്നു. പൊതുടാപ്പിൽ നിന്നുളള ജലം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം നിർദേശം നൽകി. കാലഹരണപ്പെട്ട പൊതുടാപ്പുകൾ, പൈപ്പുകൾ എന്നിവ മാറ്റി സ്ഥാപിക്കും. കോട്ടപ്പാറ കുടിവെളള പദ്ധതിയുടെ നിർമാണം ഉടൻ പൂർത്തിയാക്കും. നഗരസഭ ചെയർപേഴ്സൺ റോസ് ലിൻ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.ജാസിംകുട്ടി, സിന്ധു അനിൽ, സജി കെ.സൈമൺ, റോഷൻ നായർ, പി.കെ.ജേക്കബ്, ദീപു ഉമ്മൻ, പി.വി. അശോക് കുമാർ,അംബിക വേണു, സജിനി മോഹൻ, ബീന ഷെറീഫ്, അൻസാർ മുഹമ്മദ്, സസ്യ സജീവ്, വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ ബി.മനു, എൻജിനീയർമാരായ കെ.െഎ. നിസാർ, സതികുമാരി എന്നിവർ പങ്കെടുത്തു.