ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഒാഫീസിലേക്ക് മാർച്ചും ധർണയും നടത്തി.സിപി എം സംസ്ഥാന കമ്മറ്റിയംഗം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റിയംഗം പി ആർ പ്രദീപ് കുമാർ അദ്ധ്യക്ഷനായി. പി ഡി ശശിധരൻ, ഗിരീഷ് ഇലഞ്ഞിമേൽ,
സജി വള്ളവന്താനം, ഉമ്മൻ ആലുംമൂട്ടിൽ ,ടിറ്റി എം വർഗീസ്, ടി പി നന്ദൻ , എം ശശികുമാർ, എം കെ മനോജ്, പി ഉണ്ണികൃഷ്ണൻ നായർ, കെ ഹരികുമാർ, വി വി അജയൻ,ആർ പ്രസന്നൻ, പ്രസന്നൻ പള്ളിപ്പുറം എന്നിവർ സംസാരിച്ചു.എം എച്ച് റഷീദ് സ്വാഗതവും വി വി അജയൻ നന്ദിയും പറഞ്ഞു.