പന്തളം:വിട്ടിൽ ആളില്ലാത്ത സമയത്ത് അകത്തുകടന്ന മോഷ്ടാക്കൾ 10 പവൻ സ്വർണാഭരണങ്ങളും. നിരീക്ഷണ കാമറയുടെ ഹാർഡ് ഡിസ്‌ക്കും അപഹരിച്ചു. ഹരിപ്പാ​ട് എ​ച്ച്.ഡി.എ​ഫ്.സി ബാങ്ക് മാനേജർ പറ​ന്തൽ വയണംമൂട്ടിൽ പറമ്പിൽ ജോസ് ജോർജിന്റെ വീട്ടിലായിരുന്നു മോഷണം.തിക്കളാഴ്ച പുലർച്ചെ ജോസ് എറണാകുളത്ത് പോയതായിരുന്നു. ഭാര്യ വിദേശത്താണ്. 9 മണിയോടെ നിരീക്ഷണ കാമറയും ഫോണുമായുള്ള ബന്ധം നഷ​്ടപ്പെട്ടപ്പോൾ സഹോദരനെ വിവരം വിളിച്ചറിയിച്ചു.അയാൾപോയി നോക്കിയപ്പോഴാണ് വീടിന്റെ പിൻഭാഗത്തെ കതക് പൊളിച്ചത് കണ്ടത്. പന്തളം പൊലീസ് കേസെടുത്തു.പത്തനംതിട്ടയിൽ നിന്ന് വിരലടയാള വിദഗ്ദരെത്തി പരിശോധന നടത്തി.