ക​ലഞ്ഞൂർ: ക​ലഞ്ഞൂർ ഗ​വ. എൻ. എം. എൽ. പി.സ്​കൂ​ളി​ലെ 99-ാമ​ത് വാർ​ഷികാ​ഘോ​ഷവും പൊ​തു​സ​മ്മേ​ള​നവും പഠ​നോ​ത്സ​വവും 22ന് അ​ഡ്വ. കെ. യു. ജ​നീ​ഷ് കുമാർ എം.എൽ.എ ഉ​ദ്​ഘാ​ട​നം ചെ​യ്യും. ഏ​നാ​ദി​മംഗ​ലം വാർ​ഡ് മെ​മ്പർ അരുൺ രാ​ജ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. ഏ​നാ​ദി​മംഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് പ്രീ​ത ര​മേ​ശ് പഠ​നോത്സ​വം ഉ​ദ്​ഘാട​നം ചെ​യ്യും. കവി ബൃ​ന്ദ പു​ന​ലൂർ ക​ലാ സാം​സ്​കാരി​ക പ​രി​പാ​ടി ഉദ്ഘാടനം ചെയ്യും, വൈ​സ് പ്ര​സി​ഡ​ന്റ് രാ​ജ് പ്ര​കാ​ശ് പ്രശംസാ പത്രം നൽകും. കു​ട്ടി​പ്പത്രം പ്ര​കാശ​നം വി​ദ്യാ​ഭ്യാ​സ​സ്റ്റാൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യർ​പേ​ഴ്‌​സൺ ദീ​പ ബി. യും സ​മ്മാ​ന​ദാനം ഉ​പ​ജില്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സർ വി​ജ​യ​ല​ക്ഷ്​മി യും നിർവഹിക്കും. , ഡി. സി. സി. പ്ര​സി​ഡന്റ് ബാ​ബു ജോർ​ജ് മു​ഖ്യ​പ്ര​ഭാഷ​ണം നിർവഹിക്കും.