19-dcc-m-murali

തിരുവല്ല: പൊലീസ് നവീകരണത്തിനായുള്ള കോടിക്കണക്കിന് രൂപ വകമാറ്റി വൻഅഴിമതി നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും അടങ്ങിയ സംഘമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ ഇരുപത്തിനാലാം ദിവസത്തെ പര്യടനം പരുമലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശിവദാസ് യു.പണിക്കർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, എൻ.ഷൈലാജ്, ഉമ്മൻ അലക്​സാണ്ടർ, ആർ.ജയകുമാർ, ജേക്കബ്.പി.ചെറിയാൻ, എ.സുരേഷ് കുമാർ, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, റജി തോമസ്, സജി കൊട്ടക്കാട്, റോബിൽപരുമല, ഈപ്പൻ കുര്യൻ, സജി ചാക്കോ, ജോൺ ജേക്കബ് വള്ളക്കാലിൽ, തോമസ് വർഗീസ്, ഗോപി ഇലവത്ത് പറമ്പിൽ, അനിൽ വർഗീസ്, ആർ.അരുൺ എന്നിവർ പ്രസംഗിച്ചു.