തണ്ണിത്തോട്: എസ്.എൻ.ഡി.പിയോഗം 4024-ാം തേക്കുത്തോട് സെൻട്രൽ ശാഖയിലെ 34-ാമത് പ്രതിഷ്ഠാ വാർഷികം 24ന് വൈദികാചാര്യൻ ചിങ്ങവനം ഷാജി ശാന്തിയുടെ കാർമ്മികത്വത്തിൽ നടക്കും. 23ന് രാവിലെ 8ന് ശാഖാ പ്രസിഡന്റ് എൻ. ജയപ്രകാശ് പതാകയുയർത്തും, 24ന് രാവിലെ 4.30ന് നടതുറക്കൽ, ഗുരുപൂ​ജ, 5ന് മഹാഗണപതിഹോമം, 7ന് നവകം, പഞ്ചഗവ്യം, 8ന് സമൂഹശാന്തിഹവനം, 9ന് സർവ്വൈശ്വര്യപൂ​ജ, 9.30ന് കലശാഭിഷേകം, ചതയപൂജ, ഉപവാസപ്രാർത്ഥ​ന, 10ന് പൊതുസമ്മേളനം കെ.യു.ജ നീക്ഷ്‌കുമാർ എം. എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എൻ.ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ മുഖ്യ പ്രഭാഷണം നടത്തും. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ പ്രതിഷ്ഠാദിന സന്ദേശം നൽകും.വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ ശാഖാംഗങ്ങളെ യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് ആദരിക്കും. യോഗം ഡയറക്ടർ ബോർഡഗം സി.എൻ.വിക്രമൻ, യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോയി ചിറ്റരുവിക്കൽ, അജിത സോമൻ, എം.എം.മഞ്ചു, യൂണിയൻ കൗൺസിലർമാരായ കെ.എസ്.സുരേശൻ, എസ്.സജിനാഥ്, വനിതസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരള പുരുഷോത്തമൻ , വനിതാ സംഘം യൂണിയൻ എക്സിക്യൂട്ടിവ് അംഗം അജിത രതീപ്, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് സുബിത സുരേഷ്, ശാഖാ സെക്രട്ടറി കെ. ആർ. രമണൻ, ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ.രാജൻ തുടങ്ങിയവർ സംസാരിക്കും. 12.30 ന് അന്നദാനം, 2ന് കോട്ടയം ഗുരുനാരായണ സേവാകേന്ദ്രത്തിലെ സിനോഷ് പരിയാരത്തിന്റെ പ്രഭാഷണം. 5.30ന് സമൂഹപ്രാർത്ഥന, 6:30ന് ദീപാരാധന.