വെട്ടിപ്പുറം: കരിമ്പനയ്ക്കൽ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 26 മുതൽ 29 വരെ തന്ത്രിമുഖ്യൻ പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെയും, മേൽശാന്തി രാധാകൃഷ്ണൻ നമ്പ്യാതിരിയുടെയും കാർമികത്വത്തിൽ നടക്കും.
26ന് രാവിലെ പതിവ് പൂജകൾ, 9 മുതൽ ക്ഷേത്ര സന്നിധിയിൽ പറവഴിപാട്, വൈകിട്ട് 7ന് ദീപാരാധന, 7.15ന് കീർത്തനാലാപനം, 27ന് വെളുപ്പിന് പതിവ് പൂജകൾ, 9ന് പറവഴിപാട്, വൈകിട്ട് ദീപാരാധന, കീർത്തനാലാപനം. 28ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 7.30ന് കളമെഴുതി പാട്ട്, 29ന് വെളുപ്പിന് പതിവ് പൂജകൾ,7.30ന് പുള്ളുവൻ പാട്ട്,11.30ന് പന്തീരാഴി പൂജ,12 മുതൽ ഭരണി സദ്യ, ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെ പറവഴിപാട്, 6.30ന് ആപ്പിണ്ടി എഴുന്നെള്ളത്തിന് സ്വീകരണം, 7ന് അത്താഴപൂജ, 7.30ന് വിളക്കിനെഴുന്നെള്ളത്ത്, രാത്രി 8.30ന് സംഗീത സദസ്.മാർച്ച് 6ന് വൈകിട്ട് 7.30 മുതൽ ഗുരുതി, വെള്ളംകുടി വഴിപാട്.