അടൂർ : കോളേജ് വിദ്യാർത്ഥിനിയെ കെ.എസ്.ആർ.ടി.സി ബസിൽ ശല്യം ചെയ്ത കേസിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ. മൂവാറ്റുപുഴ പെരുമ്പല്ലൂർ പയ്യമ്പള്ളിൽ ജെയിംസ് സെബാസ്റ്റ്യൻ (57) ആണ് അറസ്റ്റിലായത്. മല്ലപ്പള്ളി ഡിപ്പോയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബസിൽ തിരുവല്ലയിൽ നിന്നും കയറിയ ഇയാൾ വിദ്യാർത്ഥിനിയുടെ സീറ്റിനോട് ചേർന്നിരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായുമാണ് പരാതി.തുടർന്ന് വിദ്യാർത്ഥിനി കണ്ടക്ടറെ വിവരം അറിയിച്ചു.അടൂർ സ്റ്റാന്റിൽഎത്തിയ ശേഷം ഇയാളെ യാത്രക്കാരും ജീവനക്കാരും ചേർന്ന് തടഞ്ഞു വയ്ക്കുകയും പൊലീസ് എത്തി പെൺകുട്ടിയുടെ മൊഴിവാങ്ങിയശേഷം കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.