പത്തനംതിട്ട: ശിവരാത്രി ഉത്സവത്തിന് ക്ഷേത്രങ്ങളൊരുങ്ങി. നാളെയാണ് ശിവരാത്രി.

അയിരൂർ പുത്തേഴം ശങ്കരോദയ മഹാദേവക്ഷേത്രത്തിൽ പുലർച്ചെ 5.15ന് നിർമാല്യദർശനം. മലർ നിവേദ്യം, ഗണപതിഹോമം, 6.15ന് ഗുരുപൂജ, പ്രഭാതപൂജ, വിശേഷാൽ പൂജ. 9ന് നവകാഭിഷേകം, കൊടിമരച്ചുവട്ടിൽ അൻപൊലി, ശിവപുരാണ പാരായണം. സമൂഹസദ്യ. വൈകിട്ട് 6.30ന് നിറമാല ചാർത്തി ദീപാരാധന, പുഷ്പാഭിഷേകം. രാത്രി 7.30ന് തിരുവാതിര. തുടർന്ന് നാണയപ്പറ സമർപ്പണം, ഭജന. 8.15ന് ആറാട്ട് എഴുന്നെളളത്ത്. 11.45ന് ശിവരാത്രി പൂജ. ഫിലിംഷോ.

ചുട്ടിപ്പാറ മഹാദേവ ക്ഷേത്രത്തിൽ പുലർച്ചെ 5.45ന് അഷ്ടദ്രവ്യ മഹാഗണപതി ഹവനം, അഭിഷേകം, ഉഷ:പൂജ, ധാര. 8മുതൽ ഭാഗവത പാരായണം, പറ സമർപ്പണം. 11.30ന് അന്നദാനം. രാത്രി ഏഴിന് ചികിത്സാ ധനസഹായ വിതരണം, മോക്ഷഗിരിമഠം രമേശ് ശർമ്മയുടെ ആദ്ധ്യാത്മിക പ്രഭാഷണം, നൃത്തനൃത്യങ്ങൾ. രാത്രി 9.30ന് ഭക്തിഗാന സുധ. 11.30 ശിവപുരാണപാരായണം.

ഇലന്തൂർ കുടയാറ്റുതറയിൽ ശിവക്ഷേത്രത്തിൽ നാളെ പുലർച്ചെ 5.30ന് മഹാഗണപതിഹോമം, ഉഷ:പൂജ, മൃത്യുഞ്ജയഹോമം, ഭാഗവതപാരായണം, കാവിൽ നൂറുംപാലും, കലശപൂജ, അന്നദാനം. രാത്രി 9ന് ഭജന. 12ന് ശിവപുരാണപാരായണം.