ചെങ്ങറ: ശിവ ​പാർവ്വതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും നവീകരിച്ച നടപന്തലിന്റെ സമർപ്പണവും 21 ന് നടക്കും. പുലർച്ചെ 5 ന് പ്രഭാതഭേരി, 5: 15 ന് നിർമ്മാല്യദർശനം, 5:30ന് അഷ്ടാഭിഷേകം, 6:00ന് ശംഖാഭിഷേകം, 6:15 ന് മഹാഗണപതിഹോമം, 7ന് ഉഷപൂജ, 8 മുതൽ ഭാഗവത പാരായണം, 9ന് പടയണി, 10 ന് പാലഭിക്ഷകം, 10:30 ന് കലശപൂജ, 11:30 ന് ഉച്ചപൂജ, 12 ന് അന്നദാനം, 4ന് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് രണ്ടാം ഡിവിഷൻ അമ്മൻകോവിൽ പടിയിൽ എത്തി തിരികെ മുളമൂട്ടിൽപടി , ചെങ്ങറ ജംഗ്ഷൻ വഴി നാടുകാണിയിൽ എത്തി തിരികെ ക്ഷേത്രത്തിലെത്തി ചേരും. 6:30ന് പുഷ്പാഭിഷേകം, ദീപാരാധന, 8ന് അത്താഴപൂജ, 8ന് നവീകരിച്ച നടപന്തലിന്റെ സമർപ്പണം കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവ്വഹിക്കും. പ്രദീപ് ദീപ്തി അദ്ധ്യക്ഷത വഹിക്കും. മേൽശാന്തി സുരേഷ് ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. റോജി ഏബ്രഹാം, ടി.പി. സുന്ദരേശൻ, എസ്.സന്തോഷ് കുമാർ, ജിജോ മോഡി, എ. ദീപകുമാർ, സി.കെ.നന്ദകുമാർ, റവ:ഫാ. തോമസ് തട്ടാശേരിൽ, പി.ആർ.രാജൻ, നവീൻ സുധാകരൻ, അജേഷ് മോഹൻ , അനിൽകുമാർ ചെമ്മാനി, രാജൻ മനോജ്ഭവൻ, ജ്യോതികുമാർ കോന്നി, വിജയൻ നായർ ചെമ്മാനി, അനിൽ ചെങ്ങറ, അജേഷ് എസ്.കുമാർ തുടങ്ങിയവർ സംസാരിക്കും. 8.30 ന് ധാര, 9.30 ന് ആധ്യാത്മിക പ്രഭാഷണം, 11ന് സംഗീത നൃത്ത ഹാസ്യവിസ്മയം, 11:30 ന് യാമപൂജ.