കാരയ്ക്കാട് : പട്ടങ്ങാട് ശ്രീഭദ്ര​ ദുർഗാദേവീ ക്ഷേത്രത്തിൽ അശ്വതി മഹോത്സവം 22 മുതൽ 29 വരെ നടക്കും. 22 ന് രാത്രി 8.20 നും 9.30 നും മദ്ധ്യേ തന്ത്രി ചെന്നിത്തല പുത്തില്ലം എസ്.നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറും. 23ന് രാവിലെ 8ന് പൊങ്കാല, 12ന് അന്നദാനം, രാത്രി 8ന് നൃത്തനാടകം, 24ന് രാവിലെ 10ന് ഉത്സവബലി, രാത്രി 7ന് തിരുവാതിര കളി, 25ന് രാവില 10ന് നൂറുംപാലും, 26ന് ഉച്ചയ്ക്ക് 1 ന് അന്നദാനം, വൈകിട്ട് 5ന് ദേശ താലപ്പൊലി വരവ്, രാത്രി 7ന് തിരുവാതിര, 7.30ന് സെമി ക്ലാസിക്കൽ നൃത്തം, രാത്രി 9ന് കോമഡി ഷോ, 27ന് വൈകിട്ട് 6ന് അൻപൊലി, 28ന് വൈകിട്ട് 4ന് കെട്ടുകാഴ്ച, രാത്രി 9ന് നാടൻപാട്ട്, 29ന് ആറാട്ട്.