കൊടുമൺ: റോഡ് നിർമാണത്തിനായി മുന്നറിയിപ്പില്ലാതെ കലുങ്ക് പൊളിച്ചത് നാട്ടുകാരെ വലച്ചു. ആനയടി - കൂടൽ റോഡിന്റെ പണിയുടെ ഭാഗമായി ഒറ്റത്തേക്ക് കൊച്ചുകൽ ജംഗ്ഷനിലെ കലുങ്ക് കഴിഞ്ഞ ദിവസം പൊളിച്ചതാണ് വിനയായത്. മുന്നറിയിപ്പില്ലാെതയും പകരം സൗകര്യങ്ങൾ ഒരുക്കാതെയുമാണ് കലുങ്ക് പൊളിച്ച് മാറ്റിയതെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് എസ്.പി. സജൻ ചെയർമാനും പി.എസ്. േജാർജ് വൈസ് െചയർമാനും പി.സി. വിജയകുമാർ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്. ഇപ്പോൾ കൂടൽ റോഡിേലക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. ബസ്സർവീസ് ഉൾപ്പെടെ മുടങ്ങിയതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് നാട്ടുകാർ. സ്കൂൾ കുട്ടികളും ദുരിതമനുഭവിക്കയാണ്.
109. 13 കോടി ചെലവിൽ 35 കിലോമീറ്റർ
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ആനയടി – കൂടൽ റോഡിെൻറ നിർമാണം കഴിഞ്ഞ നവംബറിലാണ് തുടങ്ങിയത്. 109. 13 കോടി ചെലവിൽ 35 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമിക്കുന്നത്. ആനയടിയിൽ നാഷണൽ ഹൈവേയിൽ നിന്ന് തുടങ്ങി പുനലൂർ - മൂവാറ്റുപുഴ റോഡുമായി ചേരുന്നതാണ് പാത. ആനയടി മുതൽ കൂടൽ വരെ റോഡിന് 35 കിലോമീറ്റർ നീളവും 10 മീറ്റർ വീതിയും ഉണ്ടാകും. ഒരു ഭാഗത്ത് 25 കിലോമീറ്റർ നീളത്തിൽ ഓടയും മറുവശത്ത് നടപ്പാതയുമാണ്. 80 കലുങ്കുകളും ചെറിയപാലങ്ങളും നിർമിക്കുന്നുണ്ട്. ആനയടിയിൽ നാഷണൽ ഹൈവെയിൽ നിന്ന‌് തുടങ്ങുന്ന റോഡ് എം.സി റോഡ്, കെ.പി റോഡ്, അടൂർ - തട്ട – പത്തനംതിട്ട റോഡ‌്, ഏഴംകുളം – കൈപ്പട്ടൂർ റോഡ് എന്നിവയുമായി ബന്ധിപ്പിച്ചാണ് കൂടലിൽ പുനലൂർ – മുവാറ്റുപുഴ സംസ്ഥാന പാതയിൽ എത്തിച്ചേരുന്നത്.
പൊളിച്ച കലുങ്കുകൾ ഏറെ
നിർമാണത്തിെൻറ ഭാഗമായി പല സ്ഥലത്തും കലുങ്കുകൾ പൊളിച്ചിട്ട് മൂന്ന് മാസമായി. ചന്ദനപ്പള്ളി - കൂടൽ റോഡിൽ ചന്ദനപ്പള്ളി കത്തോലിക്കപള്ളി കുരിശടി, വലിയപള്ളി, അങ്ങാടിക്കൽ വടക്ക് എന്നിവിടങ്ങളിൽ കലുങ്കു പണി പൂർത്തിയാകാതെ കിടക്കുന്നു. ചന്ദനപ്പളളി പാലവും ഉടനെ പൊളിക്കുന്നേതാടെ യാത്രാദുരിതം വർദ്ധിക്കും. പണികൾ മുടങ്ങിക്കിടക്കുകയാണിപ്പോൾ.