ഇലന്തൂർ: കൊല്ലമ്പാറയിൽ ജലവിതരണം കാര്യക്ഷമമല്ലെന്ന് പരാതി.ജലവിതരണം ആഴ്ചയിലൊരിക്കൽ എന്നതും ഇവിടെ പാലിക്കപ്പെടുന്നില്ല.വെള്ളം ഉണ്ടെങ്കിലും ഇത്തിരി നേരം മാത്രമാണ് വിതരണം. ഉയരത്തിലെ താമസക്കാർക്ക് അതു കിട്ടുന്നുമില്ല. ജലക്ഷാമം ഏറെ രൂക്ഷമായ കൊല്ലമ്പാറയിൽ എട്ടും പത്തും ദിവസം കൂടുമ്പോളാണ് വെള്ളമെത്തുന്നതെങ്കിൽ ക്ഷാമമില്ലാത്ത താണപ്രദേശങ്ങളിൽ ആഴ്ചയിൽ മൂന്നും നാലും തവണവരെ വെള്ളം കിട്ടുന്നുണ്ട്. വെള്ളം കിട്ടുന്നവർ കിണർവരെ നിറയ്ക്കുമ്പോൾ ഒരുപറ്റം വീട്ടുകാർ ബക്കറ്റുമായി കാത്തിരിക്കുന്നുണ്ടെന്ന കാര്യം ചുമതലപ്പെട്ടവർ കാണാതെപോകരുതെന്നുമാണ് വെള്ളപ്പട്ടിണിക്കാരുടെ അപേക്ഷ. അടിയന്തരമായി അധികൃതർ ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.