ഇലന്തൂർ :​കുടയാറ്റു തറയിൽ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നാളെ നടക്കും.രാവിലെ 4ന് പള്ളിയുണർത്തൽ, 5 ന് നിർമ്മാല്യ ദർശനം, 5.30ന് മഹാഗണപതിഹോമം, രാവിലെ 6ന് ഉഷപൂജ, 7 ന് മൃത്യുഞ്ജയഹോമം, 8 മുതൽ ഭാഗവത പാരായണം, 9.30ന് കാവിൽ നൂറുംപാലും, 11ന് കലശപൂജ, 1ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന ,രാത്രി 9 ന് ഭജന, രാത്രി 12 മുതൽ ശിവപുരാണ പാരായണം.