പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവന രഹിതർക്ക് നൽകുന്ന 163 -ാമത്തെ വീട് ഓതറ പുന്നവേലിൽ തോമസിനും കുടുംബത്തിനും നൽകി. വീടിന്റെ താക്കോൽദാനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമൻ കൊണ്ടൂരും ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എൻ.രാജീവും ചേർന്ന് നിർവഹിച്ചു.
തോമസും ഭാര്യ സാലിയും ഏക മകൾ സ്റ്റഫിയുടെ രോഗ ചികിത്സക്കായി സർവവും നഷ്ടപ്പെടുത്തിയെങ്കിലും മകളെ രക്ഷിക്കാനായില്ല. ഇൗ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ കുളത്താങ്കൽ കല്ലേത്ത് കുടുംബയോഗം 4 സെന്റ് സ്ഥലം വാങ്ങി നൽകി. റിയാദിലെ ഇമ്മാനുവൽ ഫെലോഷിപ്പ് നൽകിയ തുക ഉപയോഗിച്ച് ടീച്ചർ രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമിച്ചു നൽകി.
വാർഡ് മെമ്പർ വി.ടി.ശോശാമ്മ, ബ്ലോക്ക് മെമ്പർ കോശി സക്കറിയ, കുടുംബയോഗം വൈസ് പ്രസിഡന്റ് സി.ടി. തോമസ്, കെ.പി.ജയലാൽ, സജി കുഴിപ്പുലത്ത്, ഹരിത കൃഷ്ണൻ. ആർ എന്നിവർ പ്രസംഗിച്ചു.