20-cow

ചെങ്ങന്നൂർ: തൊഴുത്തിൽ കെട്ടിയിരുന്ന പശുവിന്റെ
കൊമ്പുകൾ സാമൂഹ്യവിരുദ്ധർ രാത്രിയിൽ വെട്ടിമാറ്റി. ചോര വാർന്ന സങ്കരവർഗ്ഗത്തിൽപ്പെട്ട പശു അവശനിലയിലാണ്. പുലിയൂർ കാരയ്ക്കാട്ടേത്ത് കെ.വി.മാത്യു (മോൻസി - ​63) വിന്റെ കറവയുള്ള പശുവിന്റെ രണ്ട് കൊമ്പുകളുമാണ് കഴിഞ്ഞ ദിവസം രാത്രി മൂർച്ചയേറിയ ആയുധമുപയോഗിച്ച് വെട്ടിമുറിച്ചത്. ചൊവ്വാഴ്ചപുലർച്ചെ 5 മണിയോടെ പശുവിനെ കറക്കുന്നതിനായി തൊഴുത്തിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കൊമ്പുകൾ മുറിഞ്ഞ് താഴെ വീണ നിലയിലായിരുന്നു. ചെങ്ങന്നൂർ സി.ഐക്ക് പരാതി നൽകി. മുൻപും മാത്യുവിന്റെ വീട്ടിൽ മോഷണങ്ങളും സാമൂഹ്യവിരുദ്ധ ആക്രമണങ്ങളും നടന്നിട്ടുണ്ട്.