തേക്കുതോട്: ആലുവാങ്കുടി മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ നടക്കും. 6.10 ന് മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി കൊടിയേറ്റും, 5.30ന് ഗണപതിഹോമം , 6.30ന് ഉദായാസ്തമനപൂജ, 7.30 ന് വിശേഷാൽ പൂജ, 8ന് ഭാഗവതപാരായണം, 1ന് തേക്കുതോട്, ഗുരുനാഥൻ മണ്ണ്, കരകളിൽ നിന്നുള്ള ഘോഷയാത്രകൾ മൂന്ന് മുക്കിൽ സംഗമിച്ച് ക്ഷേത്രത്തിലെത്തി ചേരും. 6:30ന് ദീപകാഴ്ച, 7.30 ന് വിശേഷാൽ പൂജ, 9.30 ന് പുഷ്പാഭിഷേകം, 10.30ന് വിൽകാലമേള, 11:30 ന് യാമപൂജ, 1ന് ഗാനമേള.