പത്തനംതിട്ട: ചുട്ടിപ്പാറ മഹാദേവക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപുനരുദ്ധാരണത്തിന്റെ ശിലാസ്ഥാപന കർമ്മം ഇന്ന് നടക്കും. രാവിലെ 9.15ന് രക്ഷാധികാരി രമേഷ് ശർമ്മയുടെ സാന്നിദ്ധ്യത്തിൽ സൂര്യകാലടി മനയിൽ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ശിലാസ്ഥാപനവും ക്ഷേത്ര നിർമ്മാണ ഫണ്ടിലേക്കുള്ള കൂപ്പൺ വിതരണവും നിർവഹിക്കും. വൈകിട്ട് 7.30ന് ഗാനമേള. നാളെ രാവിലെ 8 ന് ഭാഗവതപാരായണം, 11.30ന് അന്നദാനം, വൈകിട്ട് 6.45ന് ദീപാരാധന, 7ന് ചികിത്സാ സഹായ വിതരണം, 8ന് നൃത്തനൃത്യങ്ങൾ, 9.45 ന് ഭക്തിഗാനസുധ. വാർത്താസമ്മേളനത്തിൽ രക്ഷാധികാരി രമേഷ് ശർമ്മ, പ്രസിഡന്റ് പി. അശോകൻ ,ജോയിന്റ് സെക്രട്ടറി സനൽകുമാർ എന്നിവർ പങ്കെടുത്തു.