നാരങ്ങാനം: മഠത്തുംപടി ദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി പടയണി മഹോത്സവം ഇന്ന് തുടങ്ങും. 29ന് ഭരണി നാളിൽ കര പടയണിയോടെ സമാപിക്കും. പുരാണപാരായണം, പറ വഴിപാടുകൾ, പടയണി മഹോത്സവം, അൻപൊലി, ഉദയാസ്തമന പൂജ, നവകം, കുങ്കുമാഭിഷേകം എന്നിവ എല്ലാ ദിവസങ്ങളിലുമുണ്ടാകും. ഇന്ന് രാത്രി 9.40ന് പടയണി ചൂട്ടുവയ്പ്. 22ന് രാത്രി 10ന് അടവി. 25ന് രാത്രി 10ന് ഇടപ്പടയണി കൂട്ടക്കോലം. 27ന് രാത്രി 10.30ന് വലിയപടയണി കൂട്ടക്കോലം. 28ന് രാത്രി എട്ടിന് അൻപൊലി. 29ന് രാത്രി എട്ടിന് ആദ്ധ്യാത്മിക പ്രഭാഷണം. 12ന് കരപ്പടയണി, വെളുത്തുതുളളൽ, പൂപ്പട.