1
നിർമാണം പുരോഗമിക്കുന്ന ആനയിടി കൂടൽ റോഡ്

പള്ളിക്കൽ :ഏഴ് പഞ്ചായത്തുകളെയും പന്തളം നഗരസഭയെയും ബന്ധിപ്പിക്കുന്ന ആനയടി -കൂടൽ റോഡ് നിർമ്മാണം പുരോഗമിക്കുന്നു.സംസ്ഥാന ആദ്യമായി ജർമൻ ടെക്നോളജിയിലുള്ള നിർമ്മാണം പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത റോഡുകൂടിയാണിത്.പള്ളിക്കൽ പഞ്ചായത്തിലെ വെള്ളച്ചിറയിൽ നിന്ന് പള്ളിക്കൽ പഞ്ചായത്തോഫീസിന് സമീപം വരെ 5 കിലോമീറ്ററാണ് ജർമൻ ടെക്നോളജിയിൽ നിർമ്മിച്ചത്.പത്ത് വർഷം കാലാവധിയാണ് ജർമൻടെക്നോളജി റോഡിന് പറയുന്നത്. 2017ലാണ് റോഡ് നിർമിച്ചത്.ഇതുവരെ റോഡിന് കുഴപ്പങ്ങളില്ലെങ്കിലും ശേഷിക്കുന്ന വർഷങ്ങളിൽകൂടി റോഡിന്റെ നിലവാരം നോക്കിയിട്ടേ ജർമൻടെക്നോളജി വേണമോ എന്ന് പൊതുമരാമത്ത് തീരുമാനമെടുക്കുകയുള്ളു.അതിനാൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് ഇപ്പോഴുള്ള നിർമ്മാണം.ഇപ്പോൾ റോഡിന്റെ ആരംഭ സ്ഥലമായ ആനയടി കോട്ടപുറം ജംഗ്ഷനിൽ നിന്ന് പഴകുളം വരെ ടാറിംഗ് നടത്തക്കരീതിയിൽ പണികൾ പുരോഗമിക്കുകയാണ്.ആനയടി മുതൽ പഴകുളം വരെയുള്ള ഭാഗങ്ങളിലെ സ്ഥലമെടുപ്പ് പൂർത്തിയായി.

വൈദ്യുതിപോസ്റ്റുകൾ മാറ്റിയിടുന്ന പണികളും ഏതാനും കലുങ്കുകളുടെയും ഒാടകളുടെയും നിർമ്മാണവും പൂർത്തിയായാൽ ടാറിംഗ് തുടങ്ങാനാകും.

റസീന

(പൊതുമരാമത്ത് എക്സിക്യുട്ടീവ്

എൻജിനിയർ)

ആനയടി - കൂടൽ മിനി ഹൈവേ ;

(ശൂരനാട് വടക്ക്,പള്ളിക്കൽ,പാലമേൽ,പന്തളം തെക്കേകര,കൊടുമൺ,കലഞ്ഞൂർ പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.)

കിഫ്ബി പദ്ധതിയിലൂടെ നിർമ്മാണം.ജർമൻ ടെക്നോളജിയിൽ നിർമ്മിച്ചത് അഞ്ചു കി.മീറ്റർ

നീളം :38 കിലോമീറ്റർ,വീതി :10 മീറ്റർ (7മീറ്റർ വീതിയിൽ ടാറിംഗ്)

ചെലവിടുന്നത്: 108 കോടി .

(മൂന്ന് പാലങ്ങൾ,76 ചെറിയ കലുങ്കും മൂന്ന് വലിയ കലുങ്കും നിർമ്മിക്കും.)പണി തുടങ്ങിയത്: 2019 നവംബർ

നിർമ്മാണ കാലാവധി: ഒരുവർഷം