പത്തനംതിട്ട : കുടിവെള്ളക്ഷാമം രൂക്ഷമായ കിഴക്കൻ മലയോരങ്ങളിൽ ശുദ്ധജലം എത്തിയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് ജെ.എസ്.എസ് ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സീതത്തോട് മോഹനൻ ഉദ്ഘാടനം ചെയ്തു. ലാലച്ചൻ അദ്ധ്യക്ഷത വഹിച്ചു. ശശികുമാർ മക്കപ്പുഴ, ഡി.സുനിൽ, അനിരുദ്ധൻ വടശ്ശേരിക്കര, മധു അടൂർ, രവി, ജോസി ഫിലിപ്പ്, ഷാഹുൽ ഹമീദ്, പി.എസ് ഇന്ദിര, അമ്പിളി പ്രസുകുമാർ എന്നിവർ സംസാരിച്ചു.