പത്തനംതിട്ട : കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയം പത്തനംതിട്ടയിൽ ആരംഭിച്ചിരിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രം വഴി നടപ്പിലാക്കി വരുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളായ ലോജിസ്റ്റിക്സ് മാനേജ് മെന്റ്, ഐ.ടി മേഖലയിലെ കസ്റ്റമർ റിലേഷൻ മാനേജ്മെന്റ്, റിടെയിൽ മാനേജ്മെന്റ് എന്നിവയുടെ അവസാനഘട്ട ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.18നും 30നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്കാണ് അവസരം. 3മുതൽ 4 മാസം വരെയാണ് കോഴ്സുകളുടെ കാലാവധി. കോഴ്സുകൾക്ക് ആവശ്യമായ സ്മാർട്ട് ക്ലാസ് മുറികൾ, ലാബ് സൗകര്യങ്ങളും ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സർട്ടിഫിക്കറ്റും തൊഴിലവസരവും ലഭിക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയ്ക്ക് സമീപം പ്രവർത്തിയ്ക്കുന്ന പരിശീലന കേന്ദ്രത്തിൽ നേരിട്ട് ഹാജരായി രജ്സ്ട്രേഷൻ ഉറപ്പാക്കണം.അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 29.