തിരുവല്ല: അടിസ്ഥാന ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാനും അവരുടെ ആദ്ധ്യാത്മിക - ഭൗതിക ജീവിതം സുരക്ഷിതമാക്കാനും ജീവിതം സമർപ്പിച്ച അവതാര പുരുഷനാണ് പൊയ്കയിൽ ശ്രീകുമാരഗുരുദേവനെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 142-ാം ജന്മദിനമഹോത്സവത്തോടനുബന്ധിച്ച് നടന്ന വിദ്യാർത്ഥി യുവജനസമ്മേളനത്തിൽ സുവനീർ പ്രകാശനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. യുവജനസംഘം പ്രസിഡന്റ് രജ്ജിത് പുത്തൻചിറ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹ്യപ്രവർത്തക വിനീത വിജയൻ, ദിനു വെയിൽ, എം.എൻ.ശശികുമാർ,ഡോ.കെ. സുരേഷ്‌കുമാർ, സുരേഷ് ഗംഗാധരൻ, അനീഷ് വളഞ്ഞവട്ടം, അനൂപ്കുമാർ വി.ബി., ഗിരീഷ് നെടുമാവ്, മനോജ് കണിയാംമൂല, രമേശ് കുംഭിത്തോട്, വി.കെ. ചെല്ലകുമാർ, സുനിൽ, പി.ആർ.ഡി.എസ്സ്. കോളേജ് പ്രതിനിധി എസ്. അരവിന്ദ്, പി.ആർ.ഡി.എസ്സ്. യു.പി. സ്‌കൂൾ പ്രതിനിധി കുമാരി അഖില അജയകുമാർ, ശ്രീദേവി എ.എസ്, അഭിഷേക് പാതിരി, യുവജനസംഘം ജനറൽ സെക്രട്ടറി രതീഷ്, ജോ. സെക്രട്ടറി ഷൈൻ ചിറക്കടവ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണവും കലാകായിക പ്രതിഭകളെ ആദരിക്കുകയും ചെയ്തു.