അഞ്ച്മുക്ക്: തിരുവപ്പാറ മല അഞ്ച്മുക്ക് മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം നാളെ. രാവിലെ ഏഴിന് ശിവസഹസ്രനാമം, മഹാമൃത്യുഞ്ജയ ഹോമം, ശിവപുരാണ പാരായണം, 12ന് അന്നദാനം, രാത്രി എട്ടിന് നാമജപവും യാമപൂജയും. 11ന് അഷ്ടാഭിഷേകം.