പത്തനംതിട്ട : 108 ആംബുലൻസ് ജീവനക്കാർ ശമ്പളം ലഭിക്കാത്തതിനെ ചൊല്ലിയുള്ള വിഷയത്തിൽ കമ്പനി കളക്ടറുമായി നടത്തിയ ചർച്ച പരാജയമെന്ന് ആംബുലൻസ് ജീവനക്കാർ. ചർച്ചയിൽ ജീവനക്കാരെ ആരെയും പങ്കെടുപ്പിച്ചില്ല, കമ്പനിയുടെ കാര്യങ്ങൾ കളക്ടർ കേട്ടതിന് ശേഷം മാത്രമാണ് ജീവനക്കാരുടെ പ്രശ്നങ്ങൾ അന്വേഷിച്ചത്.

ചർച്ചയെ പറ്റി ഒരു നിഗമനവും ജീവനക്കാർക്ക് കിട്ടിയിട്ടില്ല. നാളെ ഡി.എം.ഒയ്ക്കും ഡി.പി.എം നും കളക്ടർക്കും വീണ്ടും കത്ത് നൽകും. അതിന് ശേഷം അനിശ്ചിത കാല സമരത്തിലേക്ക് പോകാനാണ് തീരുമാനമെന്ന് ജീവനക്കാർ പറയുന്നു. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.