പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ 2019 ഏപ്രിൽ മുതൽ 2020 ജനുവരി 31 നകം പ്രസവിക്കുകയോ പ്രസവനിറുത്തൽ ശസ്ത്രക്രിയ നടത്തിയവരോ ആയവർക്ക് പ്രസവ ധനസഹായത്തിന് അപേക്ഷിക്കാം. പ്രസവധന സഹായം ലഭിച്ചിട്ടില്ലാത്തവർ ഈ മാസം 25 ന് മുൻപ് ഡിസ്ചാർജ് കാർഡിന്റെ കോപ്പി, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ അവസാന പേജുകളുടെ കോപ്പി എന്നിവ സഹിതം ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ : 9497713258.