പത്തനംതിട്ട : കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ കുളത്തുമൺ വാർഡിൽ എസ്.എൻ.ഡി.പി പടി - ശിവക്ഷേത്രം റോഡിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് കലുങ്ക് പണി നടക്കുന്നതിനാൽ ഗതാഗതം ഇന്നു മുതൽ മാർച്ച് 20 വരെ നിരോധിച്ചു. വാഹനങ്ങൾ അതിരുങ്കൽ വാഗപ്പാറ വഴി പോകണം.