തിരുവല്ല: കേരള കോൺഗ്രസ് (എം) പാർട്ടി ലീഡറും ചെയർമാനുമായിരുന്ന കെ.എം.മാണിയുടെ സ്മരണയ്ക്കായി ഏപ്രിൽ 29ന് കോട്ടയത്ത് നടക്കുന്ന സ്മൃതി സംഗമത്തിന്റെ ജില്ലാതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ 3ന് പത്തനംതിട്ട മണ്ണിൽ റീജൻസി ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ കൺവെൻഷൻ പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എൻ.എം.രാജു അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി, എൻ.ജയരാജ് എം.എൽ.എ, റോഷി അഗസ്റ്റിൻ എം.എൽ.എ, സ്റ്റീഫൻ ജോർജ് എന്നിവർ പ്രസംഗിക്കും.