പത്തനംതിട്ട : പന്തളം എൻ.എസ്.എസ്‌ കോളേജിലെ ബോട്ടണി ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ബോട്ടണി ഫെസ്റ്റിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ സഹകരണത്തോടെ കൊറോണ (കോവിഡ് 19) ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.ജി പ്രമോദ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.രശ്മി ബോധവൽകരണ ക്ലാസ് നയിച്ചു. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ എ.സുനിൽകുമാർ,ബോട്ടണി എച്ച്.ഒ.ഡി ഡോ. ജി.പ്രസന്നകുമാർ, കൗൺസിൽ സെക്രട്ടറി ഡോ. കെ.ജയകുമാർ, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ.ആർ.സന്തോഷ് കുമാർ,ഡോ. പി സന്ധ്യ എന്നിവർ സംസാരിച്ചു.