പത്തനംതിട്ട: നന്നുവക്കാട് മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം നാളെ. രാവിലെ ആറിന് അഭിഷേകം, ധാര, ഗണപതി ഹോമം. 6.30ന് മഹാമൃത്യുഞ്ജയ ഹോമത്തിന് മേൽശാന്തി രവികുമാർ പോറ്റി കാർമികത്വം വഹിക്കും. 7.30ന് ശ്രീരുദ്രജപം.സുദർശനൻ നായർ നേതൃത്വം നൽകും. രാവിലെ എട്ട് മുതൽ രാത്രി 10വര കൊടിമരച്ചുവട്ടിൽ പറയിടീൽ.