പത്തനംതിട്ട: വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ അമ്പത് ശതമാനം തസ്തിക അപ്‌ഗ്രേഡ് ചെയ്യുക, പ്രമോഷൻ ക്വാട്ട ഇരുപത്തിയഞ്ച് ശതമാനമായി ഉയർത്തുക, വില്ലേജ് ഓഫീസർ തസ്തിക ഡെപ്യൂട്ടി തഹസീൽദാർ തസ്തികയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുമായി റവന്യു ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർ പണിമുടക്കി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ രമേശ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം പി തുളസീധരൻ നായർ, ജില്ലാ സെക്രട്ടറി എൻ അനിൽ, കെആർഡിഎസ്എ ജില്ലാ സെക്രട്ടറി ഹരിഹരൻ ആർ. പിള്ള എന്നിവർ പ്രസംഗിച്ചു.