ചെങ്ങന്നൂർ: ബ്ലോക്കിന് കീഴിലുള്ള എട്ട് പഞ്ചായത്തുകളിൽ നിന്നുമുള്ള പട്ടികജാതിയിൽ ഉൾപ്പെട്ട യുവതീയുവാക്കൾക്ക് ആദ്യമായി വിദേശത്ത് തൊഴിൽ നേടുന്നതിനായി പോകുന്നവർക്ക് ഒരു ലക്ഷം രൂപ ധനസഹായം നൽകുന്നു. അർഹതയുള്ളവർ അപേക്ഷയും അനുബന്ധ രേഖകളുമായി ​ ബ്ലോക്ക് പട്ടികജാതി വികസന ആഫീസിൽ ഹാജരാകുക. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ട പ്രൊമോട്ടറുമായി ബന്ധപ്പെടുക.