തിരുവല്ല: ആലംതുരുത്തി വല്ലഭശ്ശേരി ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയതിന്റെ 105-ാമത് വാർഷികാഘോഷ സമ്മേളനം 23ന് നടക്കും. എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെയും വല്ലഭശ്ശേരി ദേവസ്വം ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 23ന് വൈകിട്ട് 5.30ന് നടക്കുന്ന സമ്മേളനം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ്.ഉഴത്തിൽ, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്‌പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, കൗൺസിലർ എ.ജി.തങ്കപ്പൻ, കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, സെക്രട്ടറി ആർ.രാജീവ്, വൈസ് പ്രസിഡന്റ് വി.എം.ശശി, കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ബോർഡ് ചെയർമാൻ കെ.അന്തഗോപൻ, എം.ജി.യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ബി.ജെ.പി നേതാവ് കെ.ആർ.പ്രതാപചന്ദ്രവർമ്മ, കെ.എൻ.ബാൽ, ഡോ.രവി, ശാഖാ പ്രസിഡന്റ് സി.പി.ദിവാകരൻ, രാധാകൃഷ്ണൻ വല്ലഭശ്ശേരി എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിന് മുന്നോടിയായി 3.30മുതൽ ഗുരുസാഗരം ചീഫ് എഡിറ്റർ സജീവ് കൃഷ്ണന്റെ പ്രഭാഷണം ഉണ്ടായിരിക്കും. ശ്രീനാരായണ ഗുരുദേവന്റെ വത്സലശിഷ്യനും എസ്.എൻ.ഡി.പി യോഗത്തിന്റെ സംഘടനാ സെക്രട്ടറിയും ശിവഗിരി തീർത്ഥാടനത്തിന്റെ ഉപജ്ഞാതാവുമായ വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യരുടെ കുടുംബക്ഷേത്രത്തിൽ 1915ലാണ് ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയത്.
ശിവരാത്രി മഹോത്സവം 20, 21
തിരുവല്ല: ആലംതുരുത്തി വല്ലഭശേരി ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 20,21 തീയതികളിൽ നടക്കും. 20ന് പുലർച്ചെ 5.20മുതൽ അഭിഷേകം, 6മുതൽ ഗണപതിഹോമം,വൈകിട്ട് 6.30ന് ദീപാരാധന,7.30ന് സംഗീതാർച്ചന. 21ന് രാവിലെ 5.20 മുതൽ മലർനിവേദ്യം, 6ന് ഗണപതിഹോമം, 9.30ന് രക്ഷസ് പൂജ, 10ന് കാവിൽപൂജ, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, 5.30ന് ചെണ്ടമേളം, 6ന് ദീപക്കാഴ്ച, 6.30ന് ദീപാരാധന, രാത്രി 8.30ന് വിഷ്വൽ ഗാനമാലിക, 11ന് ശിവപാർവതിപൂജ.