ചെങ്ങന്നൂർ: ​ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌​സ് യൂണിയൻ വാർഷിക സമ്മേളനം 22ന് രാവിലെ 9 ​ന്‌ചെറിയനാട് ഇമ്മാനുവേൽ മർത്തോമ്മ സൺഡേ സ്‌കൂൾ ഹാളിൽ നടക്കും. സജി ചെറിയാൻ എം. എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ മുഖ്യ പ്രഭാഷണം നടത്തും. സ്ഥാപക നേതാവായിരുന്ന കെ.ജി ബാലകൃഷ്ണപിള്ളയുടെ സ്മൃതി മണ്ഡപത്തിൽ രാവിലെ 8.30 ന് പുഷ്പാർച്ചന നടത്തും. തുടർന്ന് ചെറിയനാട് മാമ്പള്ളിപ്പടിയിൽ നിന്ന് പ്രകടനം ആരംഭിക്കും. ഭാരവാഹികളായ 75 വയസ് പൂർത്തിയായവരെ ആദരിക്കും.
പ്രസിഡന്റ് കെ.വി.മഹാദേവൻ നായർ , സെക്രട്ടറി. പി.ജി രാധാകൃഷ്ണൻ, മറ്റു ഭാരവാഹികളായ പി.എസ്.വേലായുധൻ, കെ.വേണുഗോപാൽ, കെ.ശശികുമാർ, കെ.എസ്.സൈമൺ, പി.എൻ.ഹരിദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.