തിരുവല്ല: ആഞ്ഞിലിത്താനം ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 21 ന് നടക്കും. രാവിലെ 6 .30 ന് ഗണപതിഹോമം, 7.30 മുതൽ മൃത്യുഞ്ജയഹോമം, 9.30 മുതൽ ശിവസ്തോത്ര പാരായണം, 10.30 മുതൽ ശിവപുരാണ പാരായണം, 12.30 ന് അന്നദാനം, 6 .30 മുതൽ വിശേഷാൽ ഗുരുപൂജയും ദീപാരാധനയും ,7.30 ന് നാമജപം, 8.30 ന് ഗുരുദേവകൃതികളുടെ പാരായണം, രാത്രി 9 .30 മുതൽ യാമപൂജയും അഭിഷേകവും, 12.30ന് ശിവാരാധനയും മഹാശിവരാത്രി പൂജയും.