റാന്നി: പുന:രുദ്ധരിച്ച റാന്നി ബസ്റ്റാൻഡ് റോഡ് രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതിയ ബൈപാസിൽ നിന്നും ഇട്ടിയപ്പാറ കെ.എസ്.ആർ.ടി.സി, സ്വകാര്യ സ്റ്റാൻഡുകളിലേക്ക് കയറുന്ന റോഡാണിത്. എം.എൽ.എ ഫണ്ടിൽ നിന്നും നാലു ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ പുന:രുദ്ധാരണം നടത്തിയത്. റാന്നി പെരുമ്പുഴ ഭാഗത്തു നിന്നും എത്തുന്ന ബസുകൾക്ക് സ്റ്റാൻഡിലേക്ക് എളുപ്പം കയറാവുന്ന പാതയാണ് ഇത്. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് അദ്ധ്യക്ഷനായി.വൈസ് പ്രസിഡന്റ് അനി സുരേഷ്,പൊന്നി തോമസ്,അനിൽ തുണ്ടിയിൽ,അനു.ടി.ശാമുവൽ,ബെറ്റ്‌സി കെ.ഉമ്മൻ,കെ.കെ സുരേന്ദ്രൻ,ഗോപകുമാർ,അജയൻ എസ്. പണിക്കർ, എൻ.പി സോമൻ എന്നിവർ സംസാരിച്ചു.