കോഴഞ്ചേരി: വയലത്തല സി.എം.എസ്.എൽ.പി. സ്​കൂളിലെ 125​-ാമത് വാർഷിക ആഘോഷവും രക്ഷാകർത്തൃ സമ്മേളനവും പഠനോത്സവവും 28ന് ഉച്ചയ്ക്ക് 2ന് സ്​കൂൾ ഹാളിൽ നടക്കും. രാജു ഏബ്രഹാം എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.വയലത്തല സെന്റ് പോൾസ് സി.എസ്‌​ഐ ചർച്ച് വികാരി റവ.ടിബിൻ ജോസഫ് മാത്യു അദ്ധ്യക്ഷത വഹിക്കും.സ്റ്റാഫ് സെക്രട്ടറി റെജീന ജോൺ റിപ്പോർട്ട് അവതരിപ്പിക്കും.ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ ഏബ്രഹാം,ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി തോമസ്,പി.ടി.എ.പ്രസിഡന്റ് ബീന സന്തോഷ് തുടങ്ങിയവർ പ്രസംഗിക്കുമെന്ന് ഹെഡ്മാസ്റ്റർ തോമസ് കെ.ഏബ്രഹാം അറിയിച്ചു.