കോന്നി: ഇലക്ട്രിസിറ്റി ബോർഡിലെ കരാർ തൊഴിലാളിക്ക് ഷോക്കേറ്റു.എലിമുള്ളുംപ്ലാക്കൽ അഭിലാഷ് ഭവനത്തിൽ അനീഷിനാണ് ഷോക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കല്ലേലിയിലെ വനംവകുപ്പ് ചെക്പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്. വകയാർ കെ.എസ്.ഇ.ബി സെക്ഷനിലായിരുന്നു സംഭവം. ലൈനിലെ അറ്റകുറ്റപ്പണികൾക്കിടെ ഇലക്ട്രിക് പോസ്റ്റിന് മുകളിൽ നിന്ന് അഭിലാഷ് ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. അപകടത്തിൽ അനീഷിന്റെ മൂക്കിനും തലയ്ക്കും കണ്ണിനും പരിക്കേറ്റു. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.