കോന്നി : കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി കേരള പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച മാലാഖ എന്ന പദ്ധതിയുടെ ഭാഗമായി കോന്നി ജനമൈത്രി പൊലീസിന്റേയും റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നിയമ ബോധവത്കരണ ക്ലാസും റാലിയും നടത്തി.സി.ഐ എസ്.അഷാദ് ഉദ്ഘാടനം ചെയ്തു.ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുബീക്ക്, ജയശ്രീ,അദ്ധ്യാപകരായ സന്തോകുമാർ,സുരേഷ്‌കുമാർ, മാത്യൂസൺ പി.തോമസ്,എ.ദീപുകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.