തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ കരുതൽ ചികിത്സാ സഹായ പദ്ധതിയുടെ രണ്ടാമത് വാർഷികാഘോഷം ഇന്ന് മൂന്നിന് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ഡോ.തോമസ് മാർ കുറിലോസ് മെത്രപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. എക്‌സിക്യൂട്ടീവ് ഡയറക്ടർ ജേക്കബ് പുന്നൂസ് പദ്ധതി വിശദീകരിക്കും.
എം.എൽ.എമാരായ മാത്യു ടി. തോമസ്, വീണാ ജോർജ്ജ്, കെ.യു.ജെനീഷ് കുമാർ, ജില്ലാ കളക്ടർ പി.ബി.നൂഹ്, മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, സ്വാമി നിർവിണ്ണാനന്ദ, ഏലിയാമ്മ തോമസ്, ആർ. ജയകുമാർ, ആർ. സനൽകുമാർ, കെ.ആർ.പ്രതാപചന്ദ്ര വർമ്മ, ആശുപത്രി സി.ഇ.ഒ. ഫാ.ജോസ് കല്ലുമാലിക്കൽ, അഡ്മിനിസ്‌ട്രേറ്റർ ഫാ. തോമസ് പരിയാരത്ത് എന്നിവർ പ്രസംഗിക്കും. നല്ല ശമരിയാക്കാരായി തിരഞ്ഞെടുത്ത മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം. സലിമിനെയും ആശുപത്രി സൈക്കാട്രി വിഭാഗം മേധാവി ഡോ. റോയ് കള്ളിവയലിനെയും ആദരിക്കും.