തിരുവല്ല: ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ഓംശാന്തി ഭവനിൽ ശിവരാത്രി മഹോത്സവത്തിന്റെ ശിവദർശനം ഉദ്ഘാടനം കെ.ആർ.പ്രതാപ ചന്ദ്രവർമ്മ നിർവ്വഹിച്ചു. ഇന്ന് രാവിലെ മുതൽ ശിവലിംഗദർശനം. നാളെ രാവിലെ 10 ന് ശിവധ്വജാരോഹണം സാമൂഹ്യപ്രവർത്തകൻ കളത്തിപ്പറമ്പിൽ കെ.പി.വിജയൻ നിർവ്വഹിക്കും. സത്‌സംഗം, സന്ദേശം, ബ്രഹ്മഭോജനം, ശിവലിംഗദർശനം എന്നിവ നടക്കും.