20-fireforce-chittar

ചിറ്റാർ: പുകപ്പുരയ്ക്കു തീപിടിച്ച് റബർ ഷീറ്റുകൾ കത്തിനശിച്ചു. വിദേശ മലയാളി വ്യവസായി ഡോ: വർഗീസ് കുര്യന്റെ ഉടമസ്ഥതയിലുള്ള ചിറ്റാർ വി.കെ എൽ കമ്പനിയിലെ പുകപ്പുരയ്ക്കാണു തീപിടിച്ചത്. ഇതിനുള്ളിലുണ്ടായിരുന്ന റബർ ഷീറ്റുകളും കത്തിനശിച്ചു.ബുധനാഴ്ച രാവിലെ 8 മണിക്കാണ് സംഭവം .വിവരമറിഞ് സീതത്തോട്ടിൽ നിന്നും ഫയർഫോഴ്‌​സെത്തിയാണു തീയണച്ചത്. ചിറ്റാർ എസ്റ്റേറ്റിൽ വി.കെ എൽ കമ്പിനിയുടെ കെട്ടിടത്തോടു ചേർന്നുള്ള ഒരു മുറിയിലായിരുന്നു പുകപ്പുര. സീതത്തോട് ഫയർഫോഴ്‌​സ് യൂണിറ്റിലെ സ്റ്റേഷൻ ഇൻ ചാർജ് ഓഫിസർ എ സാബു, ലീഡിങ് ഫയർമാൻ രാജേന്ദ്രൻ നായർ, ഫയർമാന്മാരായ രാഹുൽ ,ബിനു മോഹൻ ,സന്തോഷ് കുമാർ ,ഹൽവിൻ രാജ് ,ദയാലാൽ, സജീവ് എന്നിവർ നേതൃത്വം നൽകി..ചിറ്റാർ പൊലീസും സ്ഥലത്തെത്തി .