mulla
ജനകീയ പ്രക്ഷോഭ ജ്വാലയുടെ സമാപനം കുറിച്ചുകൊണ്ട് അടൂർ കെ. എസ്. ആർ. ടി. സി കോർണറിൽ നടന്ന സമ്മേളനംകെ. പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : ശബരിമല വിധിക്കൊപ്പമെന്ന സി. പി. എം നിലപാട് ഹൈന്ദവ സമൂഹത്തെ വീണ്ടും വഞ്ചിച്ചതിന് തുല്യമാണെന്ന് കെ. പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഡി. സി. സി പ്രസിഡന്റ് ബാബു ജോർജ്ജ് നയിച്ച ജനകീയ പ്രക്ഷോഭ ജ്വാലയുടെ സമാപനം കുറിച്ചുകൊണ്ട് കെ. എസ്. ആർ. ടി. സി കോർണറിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ സമത്വത്തിന്റെ പേര് പറഞ്ഞ് ആചാരങ്ങളെ വെല്ലുവിളിക്കാനുള്ള നിലപാട് അംഗീകരിക്കാനാകില്ല. ശബരിമല വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടാണ് ശരിയെന്ന് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തെളിഞ്ഞു.പൗരത്വബില്ലിന്റെ പേരിൽ കേരളത്തിൽ സി. പി. എം നടത്തുന്നത് ആത്മാർത്ഥതയില്ലാത്ത നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷതവഹിച്ചു. എം. പി മാരായ കൊടിക്കുന്നിൽ സുരേഷ്, പ്രൊഫ. പി. ജെ. കുര്യൻ, പന്തളം സുധാകരൻ, മാലേത്ത് സരളാദേവി, പഴകുളം മധു,പി. മോഹൻരാജ്, റജി പൂവത്തൂർ അഡ്വ. ബിജു ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. തോപ്പിൽ ഗോപകുമാർ, പന്തളം പ്രതാപൻ, പഴകുളം ശിവദാസൻ, ഏഴംകുളം അജു, എസ്. ബിനു, ബിജുവർഗീസ്, ബിജിലി ജോസഫ്, ജോയി ജോർജ്ജ്,തൗഫിക് രാജൻ, എൻ. സി. മനോജ് , വെട്ടൂർ ജ്യോതിപ്രസാദ്,തുടങ്ങിയവർ നേതൃത്വം നൽകി.