ഇലന്തൂർ: സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക ഇലന്തൂർ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ 6-ാമത് വൈദിക ജില്ലാ കൺവെൻഷൻ വചനോത്സവം ഇന്ന് മുതൽ 23 വരെ പത്തനംതിട്ട റോയൽ
ഓഡിറ്റോറിയത്തിൽ നടക്കും.എല്ലാ ദിവസവും വൈകിട്ട് 6ന് ഗാനശുശ്രുഷയോടെ കൺവെൻഷൻ ആരംഭിക്കും. ഗാനശുശ്രൂഷയ്ക്ക് ജില്ലാ ക്വയർ നേതൃത്വം നൽകും. ഇന്ന് ബ്രദർ മനു റസൽ തിരുവനന്തപുരം, നാളെ ഡോ.ജോർജ്ജ് മാത്യു തിരുവല്ല എന്നിവർ വചനശുശൂഷ നിർവഹിക്കും.23 ന് രാവിലെ 10.30ന് വൈദിക ജില്ലയിലെ 21 സഭകളും ഒരുമിച്ച് പങ്കെടുക്കുന്ന വിശുദ്ധ സംസർഗ ശുശ്രൂഷയ്ക്ക് റവ.ഡോ.കെ.ജി. ദാനിയേൽ തിരുമേനി നേതൃത്വം നൽകും.ദക്ഷിണ കേരള മഹായിടവക ട്രഷറർ ഫാ.കാൽവിൻ ക്രിസ്റ്റോ വചനശുശൂഷ നിർവഹിക്കും.വാർത്താ സമ്മേളനത്തിൽ വൈദിക ജില്ലാ ചെയർമാൻ റവ. ജോസഫ് തോമസ്, റവ. ഹാപ്പി ഏബ്രഹാം , കെ.കെ. ചെറിയാൻജി, തോമസ്‌കുട്ടി സി. ഈശോ എന്നിവർ പങ്കെടുത്തു.