പത്തനംതിട്ട: ഡി.സി.സി പ്രസിഡന്റ് ബാബുജോർജ് നയിച്ച ജനകീയ പ്രക്ഷോഭ ജ്വാലയുടെ സമാപന യോഗത്തിൽ നിന്ന് താൻ പ്രതിഷേധിച്ച് ഇറങ്ങിപ്പോയതല്ലെന്ന് ആന്റോ ആന്റണി എം.പി. ന്യൂഡൽഹിയിൽ പാർലമെന്റ് അഫയേഴ്സ് കമ്മറ്റിയിൽ പെങ്കെടുക്കുന്നതിന് സംഘാടകരുടെ അനുവാദം വാങ്ങി നേരത്തേ മടങ്ങുകയായിരുന്നു. അടൂർ മേഖലയിലെ പ്രക്ഷോഭജ്വാല ഉദ്ഘാടനം ചെയ്തത് താനാണ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ പ്രസംഗിച്ച ശേഷം പി.ജെ. കുര്യനെ ക്ഷണിക്കാൻ സംഘാടകരോട് ആവശ്യപ്പെട്ട ശേഷമാണ് സ്ഥലത്ത് നിന്നുപോയതെന്ന് ആന്റോ ആന്റണി പറഞ്ഞു.