പത്തനംതിട്ട: എസ്.സി, എസ്.ടി, ഒ.ബി.സികളുടെ സംവരണം ദുർബലപ്പെടുത്തുന്ന കോടതി വിധിക്കെതിരെ നിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട് അംബേദ്കർ പാർട്ടി ഒഫ് ഇന്ത്യ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി അമ്പനാട് മോഹനൻ ഉദ്ഘാടനം ചെയ്തു. ഒാമല്ലൂർ രാമചന്ദ്രൻ, സുരേഷ്, ജോസ് ജോർജ്, വേണു തുടങ്ങിയവർ സംസാരിച്ചു.